August 2026 current affairs: Kerala PSC one-liners
All 135 facts from the 27 quizzes published in August 2026, one line each, grouped by date. Read through it before an exam, then take the quizzes to check what stuck. Tap a date to open that day's quiz.
1 August 2026
- വേൾഡ് വൈഡ് വെബ് ദിനം ഓഗസ്റ്റ് 1-നാണ്.
- കേരളമാണ് മരണാനന്തര അവയവദാന പ്രക്രിയ കാര്യക്ഷമമായി നടപ്പിലാക്കിയതിനുള്ള ദേശീയ പുരസ്കാരം നേടിയത്.
- ലാവണ്യ മുണ്ടയൂരാണ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ സിഎംഡിയായ ആദ്യ മലയാളി.
- ജനറൽ വി. എൻ. ശർമ്മയാണ് അടുത്തിടെ അന്തരിച്ച മുൻ കരസേന മേധാവി. അദ്ദേഹം സ്വാതന്ത്ര്യാനന്തരം സൈന്യത്തെ നയിച്ച ആദ്യത്തെ കമ്മീഷൻഡ് ഓഫീസറും ഓപ്പറേഷൻ ചെക്കർബോർഡിന് നേതൃത്വം നൽകിയ വ്യക്തിയുമാണ്.
- ജൂഡോയിൽ ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വർണം നേടിയ വനിതാ താരം അസ്മിത ഡേ ആണ്.
2 August 2026
- വർഷ അശോക് അഗ്ലാവെയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (GSI) ആദ്യത്തെ വനിതാ ഡയറക്ടർ ജനറൽ.
- ഉത്തർപ്രദേശാണ് 'ഏക് പേഡ് മാ കേ നാം' ക്യാമ്പയിന്റെ ഭാഗമായി ഒറ്റദിവസം കൊണ്ട് 40 കോടി തൈകൾ നട്ടുപിടിപ്പിച്ച് റെക്കോർഡ് കുറിച്ചത്.
- വൈസ് അഡ്മിറൽ എ.എൻ. പ്രമോദാണ് ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപമേധാവിയായി ചുമതലയേറ്റ മലയാളി.
- ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനാണ് 2026-ലെ ലോകമാന്യ തിലക് ദേശീയ പുരസ്കാരം ലഭിച്ചത്.
- ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
3 August 2026
- ഭരണഘടനയിലെ ആർട്ടിക്കിൾ 47 ലഹരിപാനീയങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെയും ഉപയോഗം നിരോധിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുന്നു.
- 1994 ഓഗസ്റ്റ് 3-ന് ഇന്ത്യയിൽ നടന്ന ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ഓർമ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്.
- കേരള വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരത്താണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
- 17 വയസ്സുകാരിയായ തൻവി ശർമ്മയാണ് തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയത്.
- 13 സ്വർണ്ണവും 17 വെള്ളിയും 9 വെങ്കലവും ഉൾപ്പെടെ ആകെ 39 മെഡലുകളോടെ ഇന്ത്യ നാലാം സ്ഥാനത്തെത്തി.
4 August 2026
- ലോകത്തിലെ മൂന്നാമത്തെ ചെറിയ രാജ്യമായ നൗറുവിന്റെ പുതിയ പേര് 'നൗഇറോ' എന്നാണ്.
- ഹർഷിത ജാക്കറാണ് ടൂർ ഡി ഫ്രാൻസ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത.
- 2030-ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും.
- തൃശൂർ കോർപ്പറേഷൻ ആരംഭിച്ച പദ്ധതിയാണ് 'പൂർണ'.
- ബാബറി മസ്ജിദ് അന്വേഷണ കമ്മീഷന് നേതൃത്വം നൽകിയത് ജസ്റ്റിസ് എം.എസ്. ലിബർഹാൻ ആയിരുന്നു.
5 August 2026
- 'മഹാഭാരതത്തിലെ' അശ്വത്ഥാമാവിനെ അവതരിപ്പിച്ച പ്രദീപ് സിങ് റാവത്ത് അടുത്തിടെ അന്തരിച്ചു.
- വയനാട്ടിലെ പുതുപ്പള്ളിയിൽ എക്സ്-ബാൻഡ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കും.
- ഡോ. എം. ലീലാവതിയാണ് 'ഭാരതലോകം' എന്ന പുതിയ ഗ്രന്ഥം രചിച്ചത്.
- ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 153 പ്രകാരമാണ് ഓരോ സംസ്ഥാനത്തിനും ഒരു ഗവർണറെ നിയമിക്കുന്നത്.
- യു.എസിലെ സ്റ്റാർക്ലൗഡ് കമ്പനി ബഹിരാകാശത്ത് ഡാറ്റാ സെന്റർ പരീക്ഷണത്തിനായി സ്റ്റാർക്ലൗഡ്-1 ഉപഗ്രഹം വിക്ഷേപിച്ചു.
6 August 2026
- ഓഗസ്റ്റ് 6 ആണ് ഹിരോഷിമ ദിനമായി ആചരിക്കുന്നത്.
- പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്താണ് കേരളത്തിലെ ആദ്യത്തെ 'നിലക്കടല ഗ്രാമം' ആകാൻ ഒരുങ്ങുന്നത്.
- ഉത്തർപ്രദേശിലെ ലഖ്നൗവാണ് 2026-ലെ ബ്രിക്സ് NSOs യോഗത്തിന് വേദിയായത്.
- ഐ.ഐ.ടി ഹൈദരാബാദാണ് 'അനുഗ്യാൻ' ആരംഭിച്ചത്.
- തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനാണ് ഇന്ത്യ പോസ്റ്റിന്റെ സ്ഥിരം ചിത്ര അഞ്ചൽ മുദ്ര ലഭിച്ചത്.
7 August 2026
- ഡോ. അന്നപൂർണി സുബ്രഹ്മണ്യം എന്ന പാലക്കാട് സ്വദേശിക്കാണ് വിക്രം സാരാഭായ് പുരസ്കാരം ലഭിച്ചത്.
- കേരള സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര് 'ഉജ്ജീവന' എന്നാണ്.
- 'ഗോ താങ് തടാകം' അരുണാചൽ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്.
- അനിൽ മേനോൻ ആണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി വംശജൻ.
- ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരാണ് കേരള സംസ്ഥാന പോലീസ് പരാതി പരിഹാര അതോറിറ്റിയുടെ പുതിയ ചെയർമാൻ.
8 August 2026
- ഡോ. അനിൽ മേനോൻ 6 മണിക്കൂർ 27 മിനിറ്റ് ബഹിരാകാശത്ത് നടന്നു.
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്.
- നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ 2 മണിക്കൂറാണ് സമയപരിധി. സർക്കാരിൽ നിന്നോ കോടതിയിൽ നിന്നോ നിർദ്ദേശം ലഭിച്ചാൽ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം.
- മുഹമ്മദ് അഷ്ഫാഖ് 45.81 സെക്കൻഡിൽ 400 മീറ്റർ ഓട്ടം പൂർത്തിയാക്കി.
- പി.വി. ഷാജികുമാറിന്റെ 'മരണവംശം' എന്ന നോവലിനാണ് 2026-ലെ വി.ടി. സ്മാരക അവാർഡ് ലഭിച്ചത്.
9 August 2026
- ഓഗസ്റ്റ് 9 ലോക ആദിവാസി ദിനമായി ആചരിക്കുന്നു.
- ബാക്ടീരിയകളെ നശിപ്പിക്കുന്ന വൈറസുകളെ സൃഷ്ടിക്കാൻ ഉപയോഗിച്ച എഐ മോഡൽ 'ഇവോ' ആണ്.
- ഫാംഗാർഡ് സംവിധാനം തിരുവനന്തപുരം ജില്ലയിലെ വിതുരയിലാണ് നടപ്പിലാക്കിയത്.
- റെയിൽവേ പോലീസ് നടപ്പിലാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി 'ഓപ്പറേഷൻ രക്ഷിത'യാണ്.
- കേന്ദ്രസർക്കാർ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത് ഉഷ്ണതരംഗവും മിന്നലുമാണ്.
10 August 2026
- 2026-ലെ ഡിറാക് മെഡൽ നേടിയത് പ്രശസ്ത ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ ദീപക് ധർ ആണ്. ബോൾട്സ്മാൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനും ഇദ്ദേഹമാണ്.
- പാരമ്പര്യ നെൽവിത്തിനങ്ങളുടെ സംരക്ഷകനായ ചെറുവയൽ രാമനാണ് പ്രഥമ ഉമ്മൻചാണ്ടി സ്മാരക അവാർഡ് ലഭിച്ചത്.
- രജനീഷ് പത്തിലാണ് 2026 ആഗസ്റ്റിൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ മലയാളി.
- KRISHIKA (Kisan Rural Investment and Credit Assistance) എന്ന മൊബൈൽ ആപ്പാണ് കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയം വികസിപ്പിച്ചത്.
- പ്രിവന്റീവ് ഓങ്കോളജി ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്താണ് സ്ഥാപിക്കുന്നത്.
11 August 2026
- കോഴിക്കോട് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഡയറക്ടറാണ് ഡോ. കെ. സുരേഷ് കുമാർ.
- ഉത്തരാഖണ്ഡിലെ ഹൽദ്വാനി സ്വദേശിനിയായ രേണു ധരിയാൽ 271.50 സെന്റീമീറ്റർ നീളമുള്ള മുടിയുമായി റെക്കോർഡ് നേടി.
- FIDE യുടെ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ലൊസാനിലാണ്.
- ദിവി ബിജേഷ് തന്റെ ഒമ്പതാമത്തെ ദേശീയ മെഡൽ നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്.
- വിജയരാഘവൻ 2024-ലെ സംസ്ഥാന, ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച സഹനടനായിരുന്നു.
12 August 2026
- കൃഷി മേഖലയിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ലഭിച്ചത് ചെറുവയൽ രാമനാണ്.
- പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയായ രജനീഷ് പതിയിലാണ് അടുത്തിടെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.
- സംഗീത മേഖലയിലെ സമഗ്ര സംഭാവനകൾക്ക് പ്രശസ്ത ഗായിക കെ.എസ്. ചിത്രയ്ക്ക് ഈ വർഷത്തെ നാദശ്രീ പുരസ്കാരം ലഭിച്ചു.
- സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സിലെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യൻ പ്രൊഫസർ ദീപക് ധറിനാണ് 2026-ലെ ഡിറാക് മെഡൽ ലഭിച്ചത്.
- ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത് ബങ്കിം ചന്ദ്ര ചാറ്റർജിയാണ്. ഇത് ആനന്ദമഠം എന്ന നോവലിൽ നിന്നാണ് എടുത്തത്.
13 August 2026
- ഡോ. എം.പി. പരമേശ്വരൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു.
- ഇന്ത്യ ഫ്രാൻസുമായി ചേർന്നാണ് ആറാം തലമുറ യുദ്ധവിമാനം നിർമ്മിക്കാൻ ഒരുങ്ങുന്നത്.
- ശരണ്യ മോഹൻ ഇടുക്കിയിലെ ഊരാളി ഗോത്രവർഗ്ഗത്തിൽ നിന്നുള്ള വ്യക്തിയാണ്.
- കോൺഗ്രസ് ജനതാ പാർട്ടി ആരംഭിക്കുന്ന രാജ്യവ്യാപക കാമ്പയിൻ 'സർപഞ്ച് ചാലഞ്ച്' ആണ്.
- ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനത്തിന് ഭരണഘടനാ സാധുത നൽകിയത് 73-ാം ഭേദഗതി (1992) ആണ്.
14 August 2026
- കേരളത്തിന്റെ പേര് 'കേരളം' എന്നാക്കാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ്.
- തിരുവനന്തപുരത്തെ 'സ്വാഗത് ഭവൻ' സ്ഥാപകയും ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന അന്തരിച്ച പത്മിനി വർക്കിയോടുള്ള ആദരസൂചകമായാണ് 'അമോലോപ്സ് അമ്മച്ചി' എന്ന തവള വർഗ്ഗത്തിന് പേര് നൽകിയത്.
- തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് കാൻസർ പ്രതിരോധ മരുന്നായ 'സോറാഫെനിബ്' സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ ബാക്ടീരിയയെ ചെറുക്കാൻ ഫലപ്രദമാണെന്ന് കണ്ടെത്തിയത്.
- ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്ന് രാജി പ്രഖ്യാപിച്ചത് എൻ. ചന്ദ്രശേഖരനാണ്.
- ഡെസി (DESI - Dark Energy Spectroscopic Instrument) എന്ന അന്താരാഷ്ട്ര പ്രോജക്റ്റാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ത്രിമാന ഭൂപടം പുറത്തിറക്കിയത്.
15 August 2026
- സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള നിയമനിർമ്മാണത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗികമായി അംഗീകാരം നൽകി.
- ഹവിൽദാർ ഗജേന്ദ്ര സിങ്ങിനാണ് മരണാനന്തര ബഹുമതിയായി കീർത്തിചക്ര ലഭിച്ചത്.
- മലയാളി സൈനികനായ മേജർ തരുൺ വാസുദേവനാണ് ശൗര്യചക്ര പുരസ്കാരം ലഭിച്ചത്.
- ഡോ. ഡി. സജിത് ബാബുവാണ് കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.
- കേരളത്തിൽ നിന്ന് എസ്.പി. എസ്. ശശിധരനാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായത്.
16 August 2026
- 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സമഗ്ര കർമ്മപദ്ധതിയാണ് സപ്തധാര.
- 30-ാമത് ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ന്യൂഡൽഹിയാണ്.
- PMFME പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതിന് കേന്ദ്ര പുരസ്കാരം നേടിയ സംസ്ഥാനം കേരളമാണ്.
- ISROയുടെ LVM3 ക്രയോജനിക് അപ്പർ സ്റ്റേജ് ആണ് വിക്ഷേപണ ദൗത്യം പൂർത്തിയാക്കിയ ശേഷം ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിൽ പുനഃപ്രവേശിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചത്.
- ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഏക ഇന്ത്യൻ താരം പി.വി. സിന്ധുവാണ് (2019, ബാസൽ).
17 August 2026
- ചിങ്ങമാസത്തിലെ ആദ്യ ദിവസമാണ് കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത്.
- മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് 'കാതോടു കാതോരം'. കേരള സർക്കാരിന്റെ സമാന പദ്ധതിയാണ് 'ശ്രുതിതരംഗം'.
- തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയാണ് ISRO-യുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന് വേണ്ടി സ്പേസ് മെഡിസിൻ ഗവേഷണത്തിന് നേതൃത്വം നൽകുന്നത്.
- ലഹരി മാഫിയകൾക്കെതിരെ കേരള സർക്കാർ നടപ്പാക്കിയ 75 ദിവസം പൂർത്തിയായ എൻഫോഴ്സ്മെന്റ് കാമ്പയിനാണ് 'ഓപ്പറേഷൻ തൂഫാൻ'.
- കണ്ണൂർ സ്വദേശിയായ ജംഷീർ താന്നേലോട്ടാണ് ലിബിയയിൽ 13,000 അടി ഉയരത്തിൽ നിന്ന് ഒരേ വിമാനത്തിൽ ചാടി ത്രിവർണ പതാകയേന്തി ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച സംഘത്തിൽ ഉൾപ്പെട്ട മലയാളി.
18 August 2026
- സുപ്രീം കോടതി വിധി 2007-ലെ 'മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം' അനുസരിച്ചാണ്.
- വിഴിഞ്ഞം തുറമുഖത്തെ പദ്ധതിയുടെ പേര് 'മിഷൻ സമുദ്ര' എന്നാണ്.
- രവീന്ദ്ര ജഡേജയാണ് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം. കപിൽ ദേവാണ് ഒന്നാമത്.
- ഡോ. മുരളി ശിവരാമകൃഷ്ണനാണ് 'അരബിന്ദോ പുരസ്കാരം' നേടിയ ആദ്യ മലയാളി.
- ഇന്ത്യ അമേരിക്കയിൽ നിന്ന് പാട്ടത്തിനെടുക്കുന്ന ഡ്രോണുകൾ MQ-9B സീ ഗാർഡിയൻ ആണ്.
21 August 2026
- സുപ്രീംകോടതി നിയോഗിച്ച ഹൈ-പവർ കമ്മിറ്റിയുടെ അധ്യക്ഷൻ ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡിയാണ്.
- 2026 ഓഗസ്റ്റ് 21-ന് ഏകസിവിൽ കോഡ് നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാനം രാജസ്ഥാനാണ്.
- റിസർവ് ബാങ്ക് സെൻട്രൽ ബോർഡിൽ പാർട്ട്-ടൈം, നോൺ-ഒഫീഷ്യൽ ഡയറക്ടറായി നിയമിതനായ മലയാളി എസ് സോമനാഥാണ്.
- നാസ 2026 ഓഗസ്റ്റ് 30-ന് വിക്ഷേപിക്കുന്ന പുതുതലമുറ സ്പേസ് ടെലസ്കോപ്പ് 'നാൻസി' ആണ്.
- കൊച്ചി മെട്രോയുടെ പേര് 'കേരളം മെട്രോ' എന്നാക്കി മാറ്റാനാണ് കെഎംആർഎൽ ശിപാർശ ചെയ്തത്.
22 August 2026
- കേരളത്തിൽ കാലാവസ്ഥാ നിരീക്ഷണത്തിനായി വിൻഡ് പ്രൊഫൈലർ സംവിധാനം സ്ഥാപിക്കുന്നത് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ്.
- മിഷൻ മൗസം പദ്ധതിയുടെ ചിലവ് 22,000 കോടി രൂപയാണ്.
- കൊച്ചി കപ്പൽശാല നിർമ്മിച്ച് നാവികസേനയ്ക്ക് കൈമാറിയ അന്തർവാഹിനി പ്രതിരോധ കപ്പൽ 'മംഗ്രോൾ' ആണ്.
- ജോലി ചെയ്യാനുള്ള അവകാശം മൗലികാവകാശമാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി പ്രസ്താവിച്ചു.
- ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാക്കൾ.
23 August 2026
- ചന്ദ്രനിലെ ഇരുണ്ട മേഖലകളിലെ ജലശേഖരം കണ്ടെത്താൻ ചൈന വിക്ഷേപിക്കുന്ന റോബോട്ടിക് ചാന്ദ്രദൗത്യം ചാങ് 7 ആണ്.
- ഡെങ്കിപ്പനി സ്ഥിരീകരിച്ചവരില് രോഗതീവ്രത മുൻകൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) ആണ്.
- പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി 'പഠനമുറി' ആണ്.
- 2026-ലെ കോണ്ടിനന്റൽ ടൂർ അത്ലറ്റിക്സ് സിൽവർ മീറ്റിൽ ലോങ്ജമ്പിൽ സ്വർണം നേടിയ മലയാളി താരങ്ങൾ എം. ശ്രീശങ്കറും ആൻസി സോജനും ആണ്.
- 2026-ലെ നെഹ്റു ട്രോഫി ജലോത്സവത്തിൽ കിരീടം നേടിയ ടീം അരോമ ബോട്ട് ക്ലബ്ബ് ആണ്.
24 August 2026
- കെഎസ്ആർടിസി പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കുന്ന പദ്ധതിയാണ് 'പ്രോജക്ട് സൂര്യ'.
- മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിൽ (ജെഎൻപിടി) നിന്നും ഗുജറാത്തിലെ വഡോദര ഡിവിഷനിലുള്ള വർണാമ ഗുഡ്സ് കാർഗോ ടെർമിനലിലേക്കാണ് ഇന്ത്യയിലാദ്യമായി ഡബിൾ ഡെക്കർ കാർഗോ ട്രെയിൻ സർവീസ് നടത്തിയത്.
- തുടർച്ചയായി രണ്ട് ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി താരമാണ് ദേവ്ദത്ത് പടിക്കൽ.
- ലോകയാൻ 26 സമുദ്രയാത്രയുടെ ഭാഗമായി ലിസ്ബണിലെത്തിയ ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പൽ ഐഎൻഎസ് സുദർശിനി ആണ്.
- 2026-ലെ ലോക ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന്റെ വേദി ചൈനയിലെ ബെയ്ജിങ് ആണ്.
25 August 2026
- 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയ ആദ്യ മലയാളി കെസിയ ലിസ് മെജോയാണ്.
- എസ് മഹാദേവൻ തമ്പിയുടെ 'നിലം' എന്ന നോവൽ 'പാഡിവിസ്പെറർ' എന്ന പേരിലാണ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്.
- ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ജലശേഖരം തേടിയുള്ള ചൈനയുടെ റോബോട്ടിക് ചാന്ദ്രദൗത്യം ചാങ് ഇ7 ആണ്.
- മഹാത്മാ അയ്യൻകാളി ജലോത്സവം നടക്കുന്നത് വെള്ളായണി കായലിലാണ്.
- ഇന്ത്യയ്ക്ക് പുറത്തുനടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ്.
28 August 2026
- ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബേഴ്സ്റ്റ് ഫ്ളഡ് (GLOF) ആണ് നേപ്പാൾ പ്രളയത്തിന് കാരണമായത്.
- ജാർഖണ്ഡ് സംസ്ഥാനമാണ് ഒരു ലക്ഷം മരങ്ങൾക്ക് രാഖി കെട്ടി സംരക്ഷിച്ചത്.
- ഡോളി പാർടൺ 11 തവണ ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
- 49-ാമത് അയ്യൻകാളി ജലോത്സവത്തിൽ കാക്കാമൂല ബ്രദേഴ്സ് ചുണ്ടനാണ് ചാമ്പ്യന്മാരായത്.
- ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിൽ ദേവ്ദത്ത് പടിക്കലാണ് ടൂർണമെന്റിന്റെ താരമായ മലയാളി.
29 August 2026
- ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനമായ ആഗസ്റ്റ് 29 ആണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.
- ഗ്രാന്ഡ് ചെസ് ടൂര് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ആര് പ്രഗ്നാനന്ദ.
- തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
- നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം കണ്ടെത്തുന്നതിനായി മുനിസിപ്പൽ ബോണ്ട് പുറത്തിറക്കുന്ന ആദ്യ കേരള കോർപ്പറേഷൻ കൊച്ചിയാണ്.
- യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ രാജാവായിരുന്ന ഹരാൾഡ് അഞ്ചാമനാണ് 2026 ആഗസ്റ്റിൽ അന്തരിച്ചത്.
30 August 2026
- ഇഒഎസ് 05 (GSAT-1A) ആണ് ഇന്ത്യയുടെ ആദ്യത്തെ ജിയോസിങ്ക്രണൈസ് എർത്ത് ഇമേജിംഗ് ഉപഗ്രഹം.
- ജിഎസ്എൽവി-എഫ്17 ആണ് ഇഒഎസ് 05 (GSAT-1A) വിക്ഷേപണ വാഹനം.
- ഇറ്റലിയും ജർമനിയും തമ്മിലുള്ള മത്സരത്തിലാണ് ഏറ്റവും ദൈർഘ്യമേറിയ വോളിബോൾ സെറ്റ് റെക്കോർഡ് ചെയ്യപ്പെട്ടത്.
- ചുവപ്പ് നിറത്തിലുള്ള ഹെക്സഗൺ ആകൃതിയിലുള്ള എംബ്ലം ആണ് FSSAI നിർബന്ധമാക്കിയത്.
- ICMR-NIN-ന്റെ 2024-ലെ ഡയറ്ററി മാർഗരേഖകൾ അനുസരിച്ചാണ് FSSAI ഈ പുതിയ നിർദ്ദേശം കൊണ്ടുവന്നത്.
31 August 2026
- നാസ വിക്ഷേപിച്ച റോമൻ സ്പേസ് ടെലിസ്കോപ് ജെയിംസ് വെബ്ബ് ടെലിസ്കോപ്പിനേക്കാൾ ശക്തി കൂടിയതാണ്.
- വനിതാ-ശിശുക്ഷേമ വകുപ്പ് ആരംഭിച്ച പദ്ധതി 'ബാല്യസ്പന്ദനം' ആണ്.
- കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്താണ് കേരളത്തിൽ ആദ്യമായി ടൈംബാങ്ക് ആരംഭിച്ചത്.
- എസ് ആർ ബിജു ആണ് ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പെയ്സ് സെന്ററിന്റെ പുതിയ മേധാവി.
- 2027 ഫെബ്രുവരി 23 മുതൽ IST നിർബന്ധമാക്കും.