July 2026 current affairs: Kerala PSC one-liners

All 148 facts from the 29 quizzes published in July 2026, one line each, grouped by date. Read through it before an exam, then take the quizzes to check what stuck. Tap a date to open that day's quiz.

3 July 2026

  1. എയർ മാർഷൽ ജസ് വീർ സിംഗ് മൻ ആണ് ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വ്യോമസേനാ കമാൻഡിന്റെ പുതിയ മേധാവി. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്.
  2. ബിലാവൽ ഭൂട്ടോ സർദാരിയാണ് സിന്ധു നദീജല തർക്കത്തിൽ ആണവയുധ ഭീഷണി മുഴക്കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 1960 സെപ്റ്റംബർ 19-നാണ് സിന്ധു നദീജല കരാർ ഒപ്പുവെച്ചത്.
  3. കവാസാക്കി രോഗമാണ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയത്. പനി, കണ്ണ് ചുവപ്പ്, കൈകളിലും കാലുകളിലും വീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
  4. കേരള ബജറ്റിൽ വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച പദ്ധതിയാണ് മിഷൻ സമുദ്ര. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടാണ് വിഴിഞ്ഞം.
  5. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തി കെ.പി. രാമനുണ്ണിക്കാണ് ഈ പുരസ്കാരം ലഭിച്ചത്. 'സൂഫി പറഞ്ഞ കഥ' അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലാണ്.
  6. കണ്ണൂർ സർവ്വകലാശാലയാണ് കളരിപ്പയറ്റ് കോഴ്സുകൾ ആരംഭിക്കുന്നത്. കളരിപ്പയറ്റ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ആയോധനകലകളിൽ ഒന്നാണ്.

4 July 2026

  1. ജൂലൈ 4നാണ് ചക്ക ദിനമായി ആചരിക്കുന്നത്.
  2. ദക്ഷിണ വ്യോമ കമാൻഡിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്.
  3. ജസീർ സിംഗ് മാൻ ആണ് ദക്ഷിണ വ്യോമ കമാൻഡിന്റെ പുതിയ മേധാവി.
  4. കേരളത്തിലെ MGNREGA പ്രകാരമുള്ള പുതുക്കിയ ദിവസ വേതന നിരക്ക് 401 രൂപയാണ്.
  5. വിനയ് മോഹൻ ക്വാത്രയ്ക്കാണ് വിദേശകാര്യ സെക്രട്ടറിയായി കാലാവധി നീട്ടിയത്.
  6. 2023 ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നു.

5 July 2026

  1. 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്.
  2. ദാക്ഷായണി സ്വയംസഹായ സംഘങ്ങൾ എന്ന പദ്ധതിയാണ് ഇതിനായി നടപ്പിലാക്കുന്നത്.
  3. SOLVE (Sub-Orbital Launch Vehicle for Experiments) ആണ് ISRO വികസിപ്പിക്കുന്നത്.
  4. പിങ്ക് ചിട്ടി എന്ന പേരിലാണ് KSFE ഈ ചിട്ടി ആരംഭിക്കുന്നത്.
  5. ആസാമാണ് ഇന്ത്യയിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ മാച്ചാ ടീ ഉൽപാദിപ്പിച്ചത്.
  6. ദാക്ഷായണി വേലായുധനാണ് ഈ വിശേഷണങ്ങൾക്കെല്ലാം അർഹയായ വ്യക്തി.

6 July 2026

  1. ഡോ. ശ്യാമ പ്രസാദ് മുഖർജിയാണ് ഭാരതീയ ജനസംഘം രൂപീകരിച്ചത്.
  2. SOLVE (Sub Orbital Launch Vehicle for Experiment) ആണ് ISRO വികസിപ്പിച്ച കുഞ്ഞൻ റോക്കറ്റ്.
  3. ഫ്രാൻസിന്റെ പരിശീലകനായ ദിദിയർ ദെഷാംപ്സ് ആണ് ഈ റെക്കോർഡിന് ഉടമ.
  4. നോവാക് ജോക്കോവിച്ചാണ് വിംബിൾഡൺ പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ചത്.
  5. യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് അഥവാ CERN ആണ് ലാർജ് ഹാഡ്രോൺ കൊളൈഡർ പ്രവർത്തിപ്പിക്കുന്നത്.

7 July 2026

  1. തീജൻ ഭായ് ഛത്തീസ്ഗഢിലെ പരമ്പരാഗത നാടൻ കലാരൂപമായ പാണ്ഡവാനിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
  2. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആരംഭിച്ച പുതിയ പദ്ധതി അക്ഷരസമ്മാനം ആണ്.
  3. ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം പരീക്ഷിക്കാൻ ISRO വിക്ഷേപണം നടത്തുന്ന ഉപഗ്രഹം ടി.ഡി.എസ്-01 ആണ്.
  4. വൃന്ദ റാഠി ആണ് വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ നിയന്ത്രിച്ച ആദ്യ ഇന്ത്യൻ വനിതാ അംപയർ.
  5. നോർത്ത് പോൾ ഡോം ഓസ്‌ട്രേലിയയിലെ പിൽബറ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

8 July 2026

  1. ഗിരീഷ് ഭരദ്വാജിന് 2017-ലാണ് പത്മശ്രീ ലഭിച്ചത്.
  2. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി 1998-ൽ നിലവിൽ വന്നു.
  3. ഇന്ത്യ ഇന്തോനേഷ്യക്ക് ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾ നൽകാൻ തീരുമാനിച്ചു.
  4. ഡോ. എ.പി. അഹമ്മദുൽ കബീർ ആണ് കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ പുതിയ ഡയറക്ടർ.
  5. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്.

9 July 2026

  1. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ ആണ് 29-ാമത് ദേശീയ ഇ-ഗവേണൻസ് കോൺഫറൻസിന് വേദിയാകുന്നത്.
  2. നാഷണൽ ഇ-ഗവേണൻസ് പ്ലാൻ ഇന്ത്യയിൽ ആരംഭിച്ചത് 2006-ലാണ്.
  3. കിഴക്കൻ ഘട്ടിലെ ഒഡീഷയിലുള്ള മഹേന്ദ്രഗിരി പർവതനിരയുടെ പേരാണ് ഈ യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്.
  4. ഇന്തോനേഷ്യ നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ബിൻതാങ് ആദിപൂർണ്ണ.
  5. ഇന്ത്യയിൽ പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ചത് 1973-ലാണ്.

10 July 2026

  1. കേരളമാണ് വിജിലൻസ് മാനുവൽ പരിഷ്കരിച്ച സംസ്ഥാനം.
  2. 'ദൃഷ്ടി' ഉപഗ്രഹം നിർമ്മിച്ചത് ഗാലക്സ് ഐ എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് ആണ്.
  3. പ്രതിശീർഷ വരുമാനത്തിൽ ഡൽഹിയാണ് ഇന്ത്യയിൽ ഒന്നാമതുള്ളത്.
  4. കബനി നദിക്ക് കുറുകെയാണ് ബൈരക്കുപ്പ പാലം നിർമ്മിക്കുന്നത്.
  5. പ്രധാനമന്ത്രി പങ്കെടുത്ത പ്രംബനൻ ക്ഷേത്രം ഇന്തോനേഷ്യയിലാണ്.

11 July 2026

  1. ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.
  2. ഡോ. അനിൽ മേനോനാണ് ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി.
  3. കെ. കരുണാകരൻ മെഡിക്കൽ കോളേജ് എന്നാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്.
  4. കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ തണ്ടർ.
  5. തമിഴ് നാട് സർക്കാർ ആരംഭിച്ച വാട്സ്ആപ്പ് ചാറ്റ് ബോട്ടിന്റെ പേര് നാളം AI എന്നാണ്.

12 July 2026

  1. എസ്. ജാനകി 2013-ൽ പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചു.
  2. ഐഎൻഎസ് മഹേന്ദ്രഗിരിയാണ് 2026 ജൂലൈ 11-ന് കമ്മീഷൻ ചെയ്ത അത്യാധുനിക യുദ്ധക്കപ്പൽ.
  3. പ്രകൃതിദുരന്ത മുന്നറിയിപ്പുകൾ നൽകാനുള്ള പദ്ധതിയുടെ പേര് 'കവചം' എന്നാണ്.
  4. ആദ്യം വന്ദേമാതരം (ദേശീയഗീതം), രണ്ടാമത് ജനഗണമന (ദേശീയഗാനം) എന്നിവയാണ് ആലപിക്കേണ്ടത്.
  5. ഉഷ കുമ്പിടിയുടെ 'വേണുഗാനം' എന്ന കവിതാസമാഹാരത്തിനാണ് ഉറൂബ് സാഹിത്യ പുരസ്കാരം ലഭിച്ചത്.

13 July 2026

  1. കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയാണ് ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
  2. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജും (CET) തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പായ നേത്രാസെമിയും ചേർന്നാണ് CNVR1K ചിപ്പ് വികസിപ്പിച്ചത്.
  3. അർജന്റീനയുടെ മുൻ ക്യാപ്റ്റനായിരുന്ന അന്തോണിയോ റത്തിനാണ് മഞ്ഞക്കാർഡും ചുവപ്പുകാർഡും ഏർപ്പെടുത്താൻ ഫിഫയെ പ്രേരിപ്പിച്ചത്.
  4. എകെജി നയിച്ച പട്ടിണി ജാഥയിൽ അംഗമായിരുന്ന ഐക്കര നാരായണൻ (അപ്പുണ്ണി നായർ) 2026 ജൂലൈ 12-ന് അന്തരിച്ചു.
  5. തുടർച്ചയായി രണ്ടാം വർഷമാണ് ഇറ്റലിയുടെ യാനിക് സിന്നർ വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടുന്നത്.

14 July 2026

  1. മലയാളി പൈലറ്റായ അരുൺ ഗോപിയാണ് ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ പറക്കാൻ ലൈസൻസുള്ള ഏക വ്യക്തി.
  2. മലപ്പുറം ജില്ലയിലെ തിരൂർ നിയമസഭാ മണ്ഡലത്തിലാണ് കേരളത്തിലെ ആദ്യ സമ്പൂർണ്ണ നിർമ്മിത ബുദ്ധി സാക്ഷരതാ പദ്ധതി നടപ്പിലാക്കിയത്.
  3. 2021 നും 2025 നും ഇടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമസഭാ സിറ്റിംഗ് ദിനങ്ങൾ രേഖപ്പെടുത്തിയത് കേരളമാണ്.
  4. ഇന്ത്യ ആരംഭിച്ച കാമ്പയിന്റെ പേര് 'ശാന്തി' (SHANTI) എന്നാണ്.
  5. കേരളത്തിലെ ആദ്യത്തെ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം കണ്ണൂരിലെ കണിച്ചാറിലാണ് സ്ഥാപിക്കുന്നത്.

15 July 2026

  1. കണ്ണൂരിൽ കണ്ടെത്തിയ പുതിയ സസ്യവർഗ്ഗത്തിന് 'ഡൈമേരിയ രാജനിയാന' എന്നാണ് പേര് നൽകിയിരിക്കുന്നത്.
  2. അസ്ത്ര മാർക്ക് 2 ആണ് സ്വകാര്യ കമ്പനികൾക്ക് നിർമ്മാണ ചുമതല കൈമാറാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ച ആദ്യത്തെ തദ്ദേശീയ മിസൈൽ.
  3. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനത്തുക 25 ലക്ഷം രൂപയാണ്.
  4. ഫ്രാൻസാണ് കടുത്ത ഉഷ്ണതരംഗം മൂലം നദികളിലെ പരിസ്ഥിതി സംരക്ഷണാർത്ഥം മൂന്ന് ആണവ റിയാക്ടറുകൾ താത്കാലികമായി അടച്ചുപൂട്ടിയത്.
  5. പശ്ചിമഘട്ടത്തിന് 2012-ലാണ് യുനെസ്കോ ലോക പൈതൃക പദവി ലഭിച്ചത്.

16 July 2026

  1. കുറ്റകൃത്യങ്ങളിൽ അകപ്പെടുന്ന കുട്ടികൾക്കായി വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതികൾ 'കാവൽ', 'കാവൽ പ്ലസ്' എന്നിവയാണ്.
  2. കേരള വനിതാ കമ്മീഷൻ രൂപീകരിച്ചത് 1996 മാർച്ച് 14-നാണ്. സുഗതകുമാരിയായിരുന്നു ആദ്യ അധ്യക്ഷ.
  3. എസ്.വൈ. ഖുറേഷിയുടെ പുതിയ പുസ്തകത്തിന്റെ പേര് 'ഇന്ത്യ ആൻഡ് ഐ: എ ഹൺഡ്രഡ് മെമ്മറീസ്, നോട്ട് എ മെമ്മോയർ' എന്നാണ്.
  4. നബാർഡ് ഗ്രാമീണ യുവാക്കൾക്കായി ആരംഭിച്ച പദ്ധതി 'ഗ്രാമോദയം' ആണ്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
  5. മലബാറിലെ മാപ്പിളമാർ ഉപയോഗിച്ചിരുന്ന രഹസ്യഭാഷ 'മൈഗുരുഡു' ആണ്. ഇത് സംരക്ഷിക്കാൻ 'മിഷൻ മൈഗുരുഡു' എന്ന ദൗത്യവും ഉണ്ട്.

17 July 2026

  1. അടൂർ ഗോപാലകൃഷ്ണന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത് 2004-ലാണ്.
  2. കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ കെ. പത്മകുമാർ ആണ്.
  3. എൻഎസ്ഇ ഇൻഡെക്സസ് ലിമിറ്റഡ് ആരംഭിച്ച പുതിയ സൂചിക നിഫ്റ്റി 500 അഹിംസ സൂചികയാണ്.
  4. 2026-ലെ ബ്രിക്സ് തൊഴിലാളി സമ്മേളനത്തിന് വേദിയാകുന്നത് ഹൈദരാബാദാണ്.
  5. ലോർഡ്‌സിൽ നടന്ന ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് ഇന്ത്യയാണ്.

18 July 2026

  1. ക്രിക്കറ്റ് ഇതിഹാസം സർ ഗാർഫീൽഡ് സോബേഴ്‌സ് 2026 ജൂലൈ 17-ന് അന്തരിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഓവറിലെ ആറു പന്തും സിക്‌സർ പറത്തിയ ആദ്യ ബാറ്റർ കൂടിയാണ് അദ്ദേഹം.
  2. നിതി ആയോഗിന്റെ പ്രഥമ നിക്ഷേപക സൗഹൃദ സൂചികയില്‍ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം 17 ആണ്.
  3. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിനായ നമോ ഗ്രീന്‍ റെയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
  4. കൊടുങ്ങല്ലൂർ – അങ്കമാലി – അരൂർ റോഡിൽ, അങ്കമാലി മുതൽ അരൂർ വരെയുള്ള ഭാഗമാണ് കേരളത്തിലെ ആദ്യത്തെ എട്ടുവരി പാതയായി നിർമ്മിക്കുന്നത്.
  5. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ (സിയാൽ) പുതിയ ചെയർമാനായി മുഖ്യമന്ത്രി വി.ഡി. സതീശനെ നിയമിച്ചു.

19 July 2026

  1. മമ്മൂട്ടി ഹിന്ദി നടൻ കാർത്തിക് ആര്യനുമായി മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
  2. വിക്രം-1 വിക്ഷേപണ ദൗത്യത്തിന്റെ പേര് മിഷൻ ആഗമൻ എന്നാണ്.
  3. കേരള ഹൈക്കോടതിയാണ് സുവർണ്ണ പുരസ്കാരം നേടിയത്.
  4. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള ചിത്രം.
  5. മീരാഭായ് ചാനുവും ലവ്‌ലിന ബോർഗോഹെയ്‌നുമാണ് ഇന്ത്യൻ പതാകാവാഹകർ.

20 July 2026

  1. 2026-ലെ ഫിഫ ലോകകപ്പ് കിരീടം നേടിയത് സ്പെയിനാണ്.
  2. കിലിയൻ എംബപ്പെയാണ് (22 ഗോളുകൾ) ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം.
  3. പി.വി. സിന്ധുവാണ് 2026-ലെ ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യൻ താരം.
  4. ദ്രൗപതി മുർമുവാണ് മോൾഡോവ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി.
  5. ജൂലൈ 20 ആണ് ചാന്ദ്രദിനമായി ആഘോഷിക്കുന്നത്.

21 July 2026

  1. ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് തദ്ദേശീയമായി എൻജിൻ നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് കാവേരി പദ്ധതി.
  2. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു മോൾഡോവ സന്ദർശിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരിയാണ്.
  3. 2026 ജൂലൈയിലെ ലോകമാന്യ തിലക് പുരസ്കാരം നേടിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ്.
  4. ജാപ്പനീസ് കമ്പനിയായ ടാക്കേഡ വികസിപ്പിച്ച ക്യുഡെങ്കയാണ് ഇന്ത്യയിൽ ആദ്യമായി അംഗീകാരം ലഭിച്ച ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ.
  5. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'മിസാറു' എന്ന കൃതിക്കാണ് ഉല്ലല ബാബു സ്മാരക ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്.

22 July 2026

  1. മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ചന്ദ്രശേഖർ 2026 ജൂലൈ 22-നാണ് കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത്.
  2. 2026 ഓഗസ്റ്റിൽ ബെൽജിയം, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ ഹർമൻപ്രീത് സിംഗ് ആണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
  3. ബ്രിട്ടീഷ് കാബിനറ്റിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വകുപ്പ് മന്ത്രിയായി കനിഷ്ക നാരായണൻ 2026 ജൂലൈ 20-ന് നിയമിതനായി.
  4. 2026 ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെ 23-ാമത് കോമൺവെൽത്ത് ഗെയിംസിന് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ ആതിഥേയത്വം വഹിക്കും.
  5. ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന സമർദംഗ് തുരങ്കം സിക്കിമിലാണ് സ്ഥിതി ചെയ്യുന്നത്.

23 July 2026

  1. അനുരാഗ് ജെയിനെയാണ് നീതി ആയോഗിന്റെ പുതിയ CEO ആയി നിയമിച്ചത്.
  2. കേരളമാണ് എക്സൈസ് വകുപ്പിന് കീഴിൽ സംസ്ഥാന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കാൻ അനുമതി നൽകിയ ആദ്യ സംസ്ഥാനം.
  3. അഹമ്മദാബാദാണ് 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.
  4. ചൈനയാണ് 'ഗ്രാവിറ്റി-1' റോക്കറ്റ് കടൽ അധിഷ്ഠിത പ്ലാറ്റ്‌ഫോമിൽ നിന്ന് വിക്ഷേപിച്ചത്.
  5. നീതി ആയോഗ് 2015 ജനുവരി 1-നാണ് നിലവിൽ വന്നത്.

24 July 2026

  1. ആശിഷ് കുമാർ ഡാഷ് ആണ് ഇൻഫോസിസിൻ്റെ പുതിയ സിഇഒ.
  2. DRDO വിജയകരമായി പരീക്ഷിച്ച ദീർഘദൂര മിസൈൽ 'കുശ'യാണ്.
  3. ഡോ. എം. ലീലാവതിക്കാണ് പ്രഥമ സാനു സമ്മാനം ലഭിച്ചത്.
  4. ആർ. വെങ്കിട്ടരമണി ഇന്ത്യയുടെ നിലവിലെ അറ്റോർണി ജനറലാണ്.
  5. വനിതകൾക്ക് മാത്രമായി കെഎസ്ആർടിസി ആരംഭിച്ച പുതിയ ബസ് സർവീസ് 'പിങ്ക് ബസ്' ആണ്.

25 July 2026

  1. ഓപ്പറേഷൻ കളരിയുടെ പൂർണ്ണരൂപം Kerala Alliance for Local Athletic Revamp and Infrastructure എന്നതാണ്.
  2. ഇന്ത്യൻ റെയിൽവേ ലോകത്ത് ഏറ്റവും കൂടുതൽ വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ്.
  3. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലാണ് 'ഇന്ദുലേഖ'യുടെയും ഒ. ചന്തുമേനോന്റെയും ചുവർചിത്രങ്ങൾ ഒരുക്കിയത്.
  4. കെട്ടിട നിർമ്മാണ അനുമതികളിലെ അഴിമതികൾ തടയാൻ വിജിലൻസ് ആരംഭിച്ച പരിശോധനയാണ് ഓപ്പറേഷൻ പാർപ്പിടം.
  5. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഈ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.

26 July 2026

  1. രവ് നീത് സിങ് ബിട്ടു ആണ് 2026 ജൂലൈ മാസത്തിൽ കേന്ദ്ര റെയിൽവേ, ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സ്ഥാനം രാജിവച്ചത്.
  2. അഞ്ച് തവണ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിനാണ് (1991-92) ഖേൽരത്ന ആദ്യമായി ലഭിച്ചത്.
  3. ഇംഗ്ലണ്ടിലെ മാർക്ക് സ്വാൻ ആണ് 2026 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണം നേടിയത്.
  4. നാഷണൽ ആന്റി ഉത്തേജക ഏജൻസി (NADA) 2005 നവംബർ 24-നാണ് സ്ഥാപിതമായത്.
  5. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം ന്യൂഡൽഹിയിലെ റെയിൽ ഭവനാണ്.

27 July 2026

  1. 2026 കോമൺവെൽത്ത് ഗെയിംസിൽ വനിതാ വെയിറ്റ് ലിഫ്റ്റിംഗിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയത് മീരാഭായ് ചാനുവാണ്.
  2. കേരളത്തിലെ ആദ്യ ഭിന്നശേഷി പുനരധിവാസ ഗ്രാമം മലപ്പുറം ജില്ലയിലെ ആതവനാടാണ്.
  3. പ്രഹ്ലാദ് ജോഷിയാണ് 2026 ജൂലൈയിൽ ഇന്ത്യയുടെ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.
  4. ഇന്ദ്രൻസിന്റെ ആത്മകഥയുടെ പേര് 'ഇന്ദ്രധനുസ്' എന്നാണ്.
  5. പുരുഷന്മാരുടെ 60 കിലോ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗിൽ വെള്ളി മെഡൽ നേടിയത് ഋഷികാന്ത് സിംഗ് ചനൻബാം ആണ്.

28 July 2026

  1. എറണാകുളം ചിറ്റൂരിലെ അഭിലാഷ് പി. പ്രസാദ് സാറാണ് 'അക്ഷരകന്ദുകം' പദ്ധതിയുടെ പിന്നിൽ.
  2. ഉത്തർപ്രദേശിലെ സാരാനാഥാണ് ഇന്ത്യയിൽ നിന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ 45-ാമെത്തെ സ്ഥലം.
  3. മണിപ്പൂർ സ്വദേശിനിയായ ബിന്ദ്യാറാണി ദേവിയാണ് 2026 കോമൺവെൽത്ത് ഗെയിംസിൽ വെയിറ്റ് ലിഫ്റ്റിംഗിൽ വെങ്കല മെഡൽ നേടിയത്.
  4. റേഷൻ കടകളിൽ 'ധാന്യ എടിഎമ്മുകൾ' സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം കേരളമാണ്.
  5. ഇന്ത്യയിലെ ആദ്യത്തെ 24/7 ധാന്യ എടിഎം 'അന്നപൂർത്തി' ഒഡീഷയിലാണ് പ്രവർത്തനം ആരംഭിച്ചത്.

29 July 2026

  1. കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സിലെ വനിതാ ഷോട്പുട്ടില്‍ F57 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി സ്വർണം നേടിയത് ശർമ്മിള ധൻകറാണ്.
  2. രമേശൻ പാലേരി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ULCCS) ചെയർമാനായിരുന്നു.
  3. ജൂലൈ 29 ആണ് രാജ്യാന്തര കടുവ ദിനമായി ആചരിക്കുന്നത്.
  4. സിക്കിമിലെ നാഥുല അതിർത്തി വഴിയാണ് ഇന്ത്യ ചൈനയുമായി വീണ്ടും വ്യാപാരം ആരംഭിക്കുന്നത്.
  5. കരുണാകര ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് തപാല്‍ വകുപ്പ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നത്.

30 July 2026

  1. കള്ളനോട്ടുകൾ തടയാനും നോട്ടുകളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചത്.
  2. പാലക്കാട് ജില്ലക്കാരനായ എം. ശ്രീശങ്കറാണ് 2026 കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടിയ മലയാളി താരം. ഇദ്ദേഹത്തിന് 2023-ൽ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്.
  3. ദേശീയ ചിഹ്നങ്ങളോടുള്ള ആദരവ് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 2026 ജൂലൈ 29-ന് രാജ്യസഭ ഈ ഭേദഗതി ബിൽ പാസാക്കിയത്.
  4. 2026 ജൂലൈയിൽ അസം സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ അപൂർവ സസ്യമാണ് റുങ്കിയ മാസ്റ്റേഴ്സി.
  5. ലോകത്താദ്യമായി പോളിമർ കറൻസി അവതരിപ്പിച്ചത് 1988-ൽ ഓസ്‌ട്രേലിയയാണ്.

31 July 2026

  1. അജിൻക്യ രഹാനെ 2013-ലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.
  2. വന്ദേമാതരത്തെ അവഹേളിച്ചാൽ 3 വർഷം വരെ തടവ് ശിക്ഷ നൽകുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി.
  3. ശൈലേഷ് ജെജൂരിക്കർ ആണ് P&G-യുടെ ചെയർമാനായി നിയമിതനായ ഇന്ത്യക്കാരൻ.
  4. ഇന്ത്യയുടെ ആഴക്കടല്‍ എണ്ണ-വാതക പര്യവേഷണ പദ്ധതിയുടെ പേര് സമുദ്രമന്ഥൻ എന്നാണ്.
  5. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന നഗരങ്ങളിൽ കേരളത്തിൽ നിന്ന് കൊച്ചി ഉൾപ്പെടുന്നു.